
റിയാദ്: സൗദിയില്‍ സ്ഥിര താമസം സാധ്യമാക്കുന്ന പ്രീമിയം ഇഖാമകള്‍ക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഓണ്‍ലൈന്‍ വഴി മൂന്ന് സ്റ്റെപ്പുകളിലൂടെ അപേക്ഷ സമര്‍പ്പിച്ചാല്‍ ഓരോ വര്‍ഷവും പുതുക്കാവുന്ന പ്രീമിയവും ഇഖാമകളും ലഭിക്കും. സ്വദേശികള്‍ക്കുള്ള പ്രധാന ആനുകൂല്യങ്ങളെല്ലാം ഈ താമസരേഖയിലൂടെ വിദേശികള്‍ക്കും ഇതോടെ ലഭ്യമാകും.
ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ ഒറ്റ നോട്ടത്തില്‍:
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പ്രീമിയം റസിഡന്‍സി സെന്ററിന് കീഴിലാണ് പദ്ധതി. ഇംഗ്ലീഷിലും അറബിയിലും അപേക്ഷിക്കാം, ഇതിനായി https://saprc.gov.sa എന്ന സൈറ്റില്‍ പ്രവേശിക്കണം. ഇനി മൂന്ന് സ്റ്റെപ്പ് മതി പ്രീമിയം ഇഖാമ ലഭിക്കാന്‍. രജിസ്റ്റര്‍ നൗ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. മാര്‍ഗ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് പേരു വിവരങ്ങളും അക്കൗണ്ടിങ് വിവരങ്ങളും രേഖപ്പെടുത്തുക. ഇതോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി.
പരിശോധനക്ക് ശേഷം അര്‍ഹനാണെങ്കില്‍ അക്കാര്യം മെയില്‍ വഴി അറിയിക്കും. ഇതിനു ശേഷം തിരഞ്ഞെടുക്കുന്ന താമസരീതിക്കനുസരിച്ച് ഫീസടക്കാനുള്ള സമയമാണ്. സ്ഥിര താമസമാണെങ്കില്‍ എട്ടു ലക്ഷം റിയാലാണ് ഫീസ്. ഓരോ വര്‍ഷവും പുതുക്കുന്നതാണെങ്കില്‍ ഒരു ലക്ഷവും. എല്ലാ വിവരങ്ങളും വെബ്‌സൈറ്റില്‍ വിശദമായുണ്ട്. പണമടച്ചു കഴിഞ്ഞാല്‍ നിയമ തടസ്സങ്ങളൊന്നുമില്ലെങ്കില്‍ ഒരു മാസത്തിനകം ലഭിക്കും സ്ഥിര താമസ രേഖ അഥവാ പ്രീമിയം ഇഖാമകള്‍.
21 വയസ്സിന് മുകളിലുള്ളവരുടെ അപേക്ഷയാണ് സ്വീകരിക്കുക. ഒപ്പം ആരോഗ്യ, സാമ്പത്തിക റിപ്പോര്‍ട്ടും ക്രിമിനല്‍ കേസില്ലെന്ന രേഖയും വേണം. നിലവില്‍ രാജ്യത്തിനകത്തുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രീമിയം ഇഖാമ സംബന്ധിച്ച ചെറുതും വലുതുമായ എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം പ്രീമിയം ഇഖാമ സെന്ററിലെ ഈ ലിങ്കിലുണ്ട്. ക്ലിക്ക് ചെയ്യൂ: https://saprc.gov.sa/#/faqs
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.