
മസ്‌കത്ത്: സലാല റൂട്ടില്‍ സീസണ്‍ സര്‍വീസ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്സ്. ഖരീഫ് സഞ്ചാരികള്‍ക്കായി അടുത്ത മാസം രണ്ടു മുതല്‍ ഓഗസ്ത് 31 വരെ അബുദാബി- സലാല റൂട്ടില്‍ സര്‍വീസ് നടത്തും. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലായി ആഴ്ചയില്‍ നാല് സര്‍വീസുകള്‍ വീതമാണ് നടത്തുന്നത്.
രാവിലെ 8.05ന് അബുദാബിയില്‍ നിന്നും പുറപ്പെടുന്ന വിമാനം 10.00ന് സലാലയിലെത്തും. തിരികെ രാവിലെ 10.50ന് സലാലയില്‍ നിന്നും പുറപ്പെട്ട് ഉച്ചക്ക് 12.40ന് അബുദാബിയിലെത്തും. നിലവില്‍ അബുദാബിയില്‍ നിന്നു മസ്‌കത്തിലേക്ക് മാത്രമാണ് ഇത്തിഹാദ് എയര്‍ലൈന്‍ സര്‍വീസ് നടത്തുന്നത്. ആഴ്ചയില്‍ 21 സര്‍വീസുകളാണ് നിലവിലുള്ളതെന്ന് ഇത്തിഹാദ് എയര്‍വേയ്സ് ചീഫ് കൊമേഴ്സ്യല്‍ ഓഫിസര്‍ റോബിന്‍ കംറാക്ക് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.