Currency

യുഎഇയില്‍ താപനില 50 ഡിഗ്രിയിലേക്ക്; വരും ദിവസങ്ങളില്‍ ശക്തമായ ചൂട് അനുഭവപ്പെടും

സ്വന്തം ലേഖകന്‍Friday, June 28, 2019 5:57 pm

അബുദാബി: യുഎഇയില്‍ താപനില 50 ഡിഗ്രിയോട് അടുക്കുന്നതായി ദേശീയ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളില്‍ ശക്തമായ ചൂടായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഉച്ചയ്ക്ക് ശേഷം അന്തരീക്ഷം മേഘാവൃതമായിരിക്കും.

രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ 44 മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില. തീരപ്രദേശങ്ങളില്‍ 39 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെയും പര്‍വത പ്രദേശങ്ങളില്‍ 34 മുതല്‍ 38 ഡിഗ്രി വരെയും ചൂടുണ്ടാകുമെന്നാണ് അറിയിപ്പ്. വാരാന്ത്യത്തില്‍ താപനില ഇതേ നിലയില്‍ തുടരുമെങ്കിലും അതിന് ശേഷമുള്ള ദിവസങ്ങളില്‍ പിന്നെയും ചൂട് കൂടും.

കനത്തചൂടില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചില സ്ഥലങ്ങളില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റടിക്കാന്‍ സാധ്യതയുണ്ട്. പൊടിക്കാറ്റ് കാരണമായി ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x