Currency

കുവൈത്തില്‍ 19 സ്‌കൂളുകള്‍ കൂടി തുറക്കും

സ്വന്തം ലേഖകന്‍Friday, June 28, 2019 6:23 pm

കുവൈത്ത് സിറ്റി: രാജ്യത്തു പുതിയ അധ്യയന വര്‍ഷം 19 പുതിയ സ്‌കൂളുകള്‍ തുറക്കും. അഹമ്മദി വിദ്യാഭ്യാസ മേഖലയില്‍ അഞ്ചും സിറ്റി മേഖലയില്‍ ഏഴും ഹവല്ലിയിലും ഫര്‍വാനിയയിലും മൂന്ന് വീതവും ജഹ്റയില്‍ ഒരു സ്‌കൂളുമാണ് തുറക്കുക. രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലെയും എയര്‍കണ്ടീഷണറുകള്‍, വാട്ടര്‍ കൂളറുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വിവിധ മേഖലകളില്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കിയതായി മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഉസാമ സുല്‍ത്താന്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x