
റിയാദ്: സൗദി ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ക്ക് നിക്ഷേപങ്ങള്‍ നടത്തുന്നതിനുള്ള പരിധി സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി എടുത്തുകളഞ്ഞു. നിക്ഷേപകര്‍ക്ക് സൗദി കമ്പനികളുടെ ഓഹരികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വന്തമാക്കുന്നതിനും പുതിയ പരിഷ്‌കരണത്തോടെ സാധിക്കും. ലൈസന്‍സുള്ള വ്യക്തികള്‍ മുഖേന വിദേശ നിക്ഷേപകര്‍ക്ക് സൗദിയില്‍ അക്കൗണ്ട് തുറക്കലും ഓഹരികള്‍ സ്വന്തമാക്കലും എളുപ്പമാണ്. ഈ വര്‍ഷത്തോടെ രാജ്യത്തെ ഓഹരി വിപണിയിലേക്ക് വിദേശ പണമൊഴുക്ക് കൂടിയിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇതോടെയാണ് പുതിയ പരിഷ്‌കാരം.
രാജ്യത്ത് ഈ വര്‍ഷം നിക്ഷേപകരുടെ എണ്ണം 453ല്‍ നിന്ന് 1,195 ആയി ഉയര്‍ന്നിട്ടുണ്ട്. പുതിയ പരിഷ്‌കരണം പ്രകാരം ഏത് കമ്പനിയുടെ ഓഹരിയും സ്വന്തമാക്കാം. സ്വന്തമാക്കുന്ന ഓഹരികള്‍ പക്ഷേ രണ്ടു വര്‍ഷത്തേക്ക് ക്രയവിക്രയം നടത്തുന്നതിന് വിലക്കുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.