Currency

കുവൈത്തില്‍ നിന്ന് സൗദിയിലേക്ക് പുതിയൊരു റോഡുകൂടി

സ്വന്തം ലേഖകന്‍Saturday, June 29, 2019 1:34 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് സൗദിയിലേക്ക് രണ്ടാമതൊരു റോഡുകൂടി ഒരുങ്ങുന്നു. സൗദിയുടെ മേല്‍നോട്ടത്തില്‍ ഇരുരാജ്യങ്ങളെയും കരമാര്‍ഗം ബന്ധിപ്പിക്കുന്ന അതിര്‍ത്തി കഴിഞ്ഞ ദിവസം സൗദിയുടെ കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. ചരക്കുനീക്കത്തിനും യാത്രയ്ക്കും സുഗമമായ വഴിയാകും പുതുതായി തുറന്ന അല്‍ റിഗ്ഗി അതിര്‍ത്തി. നിലവില്‍ നുവൈസിബ് അതിര്‍ത്തി വഴിയാണ് സൗദി- കുവൈത്ത് പ്രവേശനം.

പുതിയ അതിര്‍ത്തി മാര്‍ഗത്തിലൂടെ പ്രതിദിനം 12,000 വാഹനങ്ങള്‍ക്ക് കടന്നുപോകാം. ദിവസവും 2000 ട്രക്കുകളെയും കൈകാര്യം ചെയ്യാന്‍ സാധിക്കും. 430 ദശലക്ഷം ഡോളര്‍ ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയതെന്ന് സൗദ് ബിന്‍ നായിഫ് പറഞ്ഞു. പുതിയ അതിര്‍ത്തി മാര്‍ഗം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ഡപ്യൂട്ടി ഗവര്‍ണര്‍ മാജിദ് അല്‍ മിര്‍സിം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x