Currency

അബുദാബി വിമാനത്താവളത്തില്‍ സര്‍വ മത പ്രാര്‍ത്ഥനാകേന്ദ്രം തുറന്നു

സ്വന്തം ലേഖകന്‍Monday, July 1, 2019 1:53 pm

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പണികഴിപ്പിച്ച സര്‍വമത പ്രാര്‍ത്ഥനാകേന്ദ്രം ഉദ്ഘാടനം ചെയ്തു. എല്ലാ മതവിശ്വാസികള്‍ക്കും ഇവിടെ ഒത്തുചേരാനും തങ്ങളുടെ വിശ്വാസമനുസരിച്ചുള്ള ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കാനും സൗകര്യമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

അബുദാബിയിലെത്തുന്ന എല്ലാവര്‍ക്കും അഭിമാനത്തോടെ ജീവിക്കാനുള്ള അവസരം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പ്രാര്‍ത്ഥനാകേന്ദ്രം ഉപയോഗപ്പെടുത്താനാവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x