
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ബലി കര്‍മത്തിനുള്ള കൂപ്പണ്‍ നിരക്ക് നാന്നൂറ്റി തൊണ്ണൂറ്റിയാറ് റിയാലായി നിശ്ചയിച്ചു. ഹജ്ജിന്റെ പ്രധാന കര്‍മ്മമായ ബലിയറുക്കലിന് ഇത്തവണ കൂപ്പണ്‍ ഓണ്‍ലൈനായാണ് നല്‍കുന്നത്. 496 റിയാലാണ് ഒരാടിനുള്ള കുറഞ്ഞ ബലി നിരക്ക്. അല്‍ റാജിഹി ബാങ്ക്, സൗദി പോസ്റ്റ് എന്നീ സ്ഥാപനങ്ങള്‍ വഴിയും കൂപ്പണുകള്‍ ലഭിക്കും. ഒപ്പം മസ്ജിദുല്‍ ഹറം, ജംറത്ത് എന്നിവങ്ങളിലും പ്രത്യേക കൗണ്ടറുകളുണ്ട്.
ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് ആണ് പദ്ധതി നടപ്പിലാക്കുന്നത്. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും വിശ്വാസികള്‍ക്ക് ഓണ്‍ലൈന്‍വഴി കൂപ്പണുകള്‍ വാങ്ങി ബലി കര്‍മ്മം നിര്‍വഹിക്കാന്‍ സാധിക്കും. ഹജ്ജ് മന്ത്രാലയത്തിന്റെ (www.aadhi.org) വെബ്‌സൈറ്റ് വഴിയും കൂപ്പണ്‍ ലഭിക്കും. ബലിക്കു പണം വാങ്ങിയ ശേഷവും ബലികര്‍മ്മം പൂര്‍ത്തിയാക്കിയ ശേഷവും തീര്‍ത്ഥാടകനെ ഇത് സംബന്ധിച്ച വിവരം എസ്.എം.എസ് അറിയിക്കാനും സൗകര്യമുണ്ട്.
ഇന്ത്യന്‍ ഹാജിമാര്‍ 9150 രൂപയാണ് ബലിക്കായി നല്‍കേണ്ടത്. ഇതിന് നേരത്തെ ബുക്ക് ചെയ്തവര്‍ക്കേ അവസരമുണ്ടാകൂ. ബലി മൃഗങ്ങളുടെ ആരോഗ്യ നില പരിശോധനക്കും വിപുലമായ സൗകര്യമാണുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.