
മക്ക: മക്കയില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് പുതിയ ആസ്ഥാനം. മസ്ജിദുല്‍ ഹറാമില്‍നിന്ന് എട്ടു കി.മീ. അകലെ ഇന്ത്യന്‍ ഹാജിമാര്‍ കൂടുതല്‍ താമസിക്കുന്ന മഹത്തത്തുല്‍ ബങ്ക്‌ലാണ് ഹജ്ജ് മിഷന്റെ പുതിയ കേന്ദ്രം. വര്‍ഷങ്ങളായി ഉപയോഗിച്ച ജര്‍വലിലെ ഹജ്ജ് മിഷന്‍ ഓഫിസ് കെട്ടിടം ഒഴിവാക്കിയാണ് പുതിയ ആസ്ഥാനം എടുത്തത്.
താമസ കെട്ടിടങ്ങള്‍ക്കടുത്തായതിനാല്‍ ഹാജിമാര്‍ക്ക് വിവിധ ആവശ്യങ്ങളുമായി ഓഫിസിനെ സമീപിക്കാന്‍ സൗകര്യമാണ്. മുഴുവന്‍ ഇന്ത്യന്‍ ഹാജിമാരുടെയും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മക്കയിലെ ഓഫിസ് വഴിയാണ്. 24 മണിക്കൂറും ഓഫിസ് പ്രവര്‍ത്തനക്ഷമമാണ്. രണ്ടു ലക്ഷം ഹാജിമാരുണ്ട് ഇത്തവണ ഇന്ത്യയില്‍നിന്ന്. ഇവരുടെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കേണ്ട ഓഫിസാണിത്. ഹജ്ജിനു മൂന്ന് മാസം മുമ്പാരംഭിച്ചതാണ് തിരക്ക്.
കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖിന്റെ നേതൃത്വത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. യുംെഖയ്ബാം സാബിര്‍ ആണ് പുതിയ ഹജ്ജ് കോണ്‍സല്‍. വിവിധ വകുപ്പുകള്‍ കേന്ദ്രീകരിച്ചാണ് സേവനങ്ങള്‍ നല്‍കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഇവിടത്തെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍.
ഇന്ത്യയില്‍നിന്ന് ഹജ്ജ് സംഘങ്ങളുമായി എത്തുന്ന 700ലധികം വരുന്ന ഖാദിമുല്‍ ഹുജ്ജാജുമാരെയും നിയന്ത്രിക്കുന്നത് ഇവിടെയാണ്. മഹറമില്ലാതെ എത്തുന്നവര്‍ക്ക് പ്രത്യേകമാണ് സൗകര്യങ്ങള്‍. പുറമെ, ഹറമിലെ സേവനം, യാത്ര, കാണാതായവര്‍ക്കായുള്ള സഹായം, ബാഗേജ് നഷ്ടം, കെട്ടിടം എന്നിവക്കായി പ്രത്യേകം വിഭാഗങ്ങളുണ്ട്. സ്വകാര്യ ഗ്രൂപ്പില്‍ വരുന്ന ഹാജിമാര്‍ക്ക് പ്രത്യേക ഡസ്‌കും ഇവിടെയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.