
അബുദാബി: ഭിന്നശേഷിക്കാര്‍ക്ക് അബുദാബി ഗതാഗത വകുപ്പ് സൗജന്യ പാര്‍ക്കിങ് കാര്‍ഡ് നല്കുന്നു. സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം പാര്‍ക്കിങ്ങുകളില്‍ വാഹനം നിര്‍ത്തിയിടാം. ഭിന്നശേഷിക്കാരുടെ ജീവിത പങ്കാളിക്കും ഇതുപയോഗിക്കാം. സാമൂഹിക വികസന വകുപ്പിന്റെയും സായിദ് ഹയര്‍ ഓര്ഗനൈസേഷന് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്മിനേഷന്റെയും സഹകരണത്തോടെയാണ് പദ്ധതി.
ഭിന്നശേഷിക്കാര്‍ കാര്‍ഡിനായി സാമൂഹിക വികസന വകുപ്പിനെ സമീപിക്കണം. അപേക്ഷ അംഗീകരിച്ചാല്‍ അബുദാബിയിലെയും അല്‍ഐനിലെയും ഗതാഗത പട്രോള്‍ വിഭാഗം ഉപഭോക്തൃ സേവന കേന്ദ്രത്തില്‍നിന്ന് കാര്‍ഡ് കൈപ്പറ്റാം. രാവിലെ 7 മുതല്‍ 2 വരെയാണ് പ്രവൃത്തി സമയം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.