Currency

ഫാര്‍മസി രംഗത്ത് സ്വദേശിവല്‍ക്കരണം തുടരുമെന്ന് സൗദി

സ്വന്തം ലേഖകന്‍Friday, July 5, 2019 6:33 pm

റിയാദ്: ഫാര്‍മസി രംഗത്ത് സ്വദേശിവല്‍ക്കരണം തുടരുമെന്ന് സൗദി തൊഴില്‍ മന്ത്രി. രാജ്യത്തെ ഫാര്‍മസി മേഖലയില്‍ അടുത്ത വര്‍ഷാവസാനത്തോടെ രണ്ടായിരം തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 40 ശതമാനം പേര്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കിയതായി തൊഴില്‍ മന്ത്രി അഹമ്മദ് അല്‍ രാജ്ഹി വ്യക്തമാക്കി.

സ്വകാര്യ സ്ഥാപനങ്ങളുമായി കരാറുകള്‍ ഒപ്പുവെച്ചു ഫാര്‍മസി മേഖലയില്‍ സ്വദേശിവല്‍ക്കരണം ഉയര്‍ത്തുന്നതിനും കൂടുതല്‍ സ്വദേശികള്‍ക്കു തൊഴില്‍ ലഭ്യമാക്കുന്നതിനും മന്ത്രാലയം ഊര്‍ജ്ജിത ശ്രമം നടത്തുകയാണെന്ന് തൊഴില്‍ മന്ത്രി പറഞ്ഞു.

സ്വകാര്യ മേഖലയില്‍ 14,338 പേര് ഫാര്‍മസിസ്റ്റുകളായി ജോലിചെയ്യുന്നതായാണ് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ കണക്ക്. ഇതില്‍ 2082 പേര് സ്വദേശികളും 12,256 പേര് വിദേശികളുമാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ സൗദി ഫാര്‍മസിസ്റ്റുകളുടെ എണ്ണത്തില്‍ 149 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് സൗദി ഹെല്‍ത്ത് സ്‌പെഷ്യലിറ്റീസ് കമ്മീഷന്‍ കണക്കാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x