
അബുദാബി: യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. നാല് ദിവസത്തെ അവധി ലഭിക്കുമെന്നാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. അറബ് മാസം ദുല്‍ഹജ്ജ് ഒന്‍പത് മുതല്‍ 12 വരെയായിരിക്കും അവധി.
യുഎഇയിലെ പൊതു-സ്വകാര്യ മേഖലകളുടെ അവധി ദിനങ്ങള്‍ ഏകീകരിക്കാന്‍ നേരത്തെ തന്നെ യുഎഇ ക്യാബിനറ്റ് തീരുമാനമെടുത്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.