Currency

പത്തനംതിട്ട സ്വദേശിനി കുവൈത്തില്‍ നിര്യാതയായി

സ്വന്തം ലേഖകന്‍Monday, July 8, 2019 3:43 pm

കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശിനി കുവൈത്തില്‍ നിര്യാതയായി. അയിരൂര്‍ അയ്യക്കാവില്‍ വാനേത്ത് പുത്തന്‍വീട് അജു ജോണിന്റെ ഭാര്യ റെജിന സൂസന്‍ വര്‍ഗീസാണ് (38) മരിച്ചത്. കുവൈത്തില്‍ ഗള്‍ഫ് പ്രോജക്ട് സൊലൂഷന്‍സ് എന്ന കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.

അജു ജോണ്‍, അല്‍ ഗാനിം ഇന്റര്‍നാഷനല്‍ കമ്പനി ജീവനക്കാരനാണ്. മക്കള്‍: അഭിഗെയ്ല്‍, അനബെല്‍. ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തുവരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x