
മക്ക: ഹജ്ജിനും ഉംറക്കും മാത്രമായി മക്കക്കും ജിദ്ദക്കുമിടയില്‍ പുതിയ വിമാനത്താവളം സ്ഥാപിക്കും. ജിദ്ദയിലെ വിമാനത്താവളത്തിന് കീഴിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. ഇതിനായുളള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സിവില്‍ ഏവിയേഷനുമായി സഹകരിച്ചാണ് പുതിയ വിമാനത്താവളം.
മക്കക്കും ജിദ്ദക്കുമിടയില്‍ വരാനിരിക്കുന്ന അല്‍ ഫൈസലിയ പദ്ധതി മേഖലയിലാണ് പുതിയ വിമാനത്താവളം വരിക. അല്‍ഫൈസലിയ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കുന്ന ചടങ്ങിലാണ് പുതിയ എയര്‍പോര്‍ട്ട് ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ പ്രഖ്യാപിച്ചത്.
നിലവില്‍ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് മക്കയിലേക്ക് തീര്‍ഥാടകരെത്തുന്നത്. ഈ വിമാനത്താവളത്തിന് കീഴിലാണ് പുതിയ എയര്‍പോര്‍ട്ടും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം പിന്നീട് നടക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.