Currency

131 ട്രാവല്‍ ഏജന്‍സികളുടെ അംഗീകാരം കുവൈത്തില്‍ പിന്‍വലിക്കാന്‍ സാധ്യത

സ്വന്തം ലേഖകന്‍Saturday, July 13, 2019 12:38 pm

കുവൈത്ത് സിറ്റി: കുവൈത്തിലെ 131 ട്രാവല്‍ ഏജന്‍സികളുടെ അംഗീകാരം എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) പിന്‍വലിക്കാന്‍ സാധ്യത. ട്രാവല്‍, ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്കുള്ള പരിരക്ഷ ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനികള്‍ 25ന് അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ട്രാവല്‍, ടൂറിസം ഏജന്‍സികള്‍ക്ക് ഒരുമാസത്തെ സമയം അനുവദിച്ചിരുന്നു.

ബദല്‍ സംവിധാനമായില്ലെങ്കില്‍ അത്രയും ഏജന്‍സികള്‍ക്ക് എയര്‍ലൈന്‍സ് ടിക്കറ്റുകള്‍ ലഭിക്കില്ല. ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് അയാട്ട പറയുന്നത് മൂന്ന് മാര്‍ഗങ്ങളാണ്. ബാങ്കിങ് ഇന്‍ഷുറന്‍സ്, ഇന്‍ഷുറന്‍സ് കമ്പനികള്‍ സ്വീകരിച്ചിട്ടുള്ള മാതൃകയെ ആശ്രയിക്കല്‍, ‘ഈസി പേ’ സംവിധാനം. പ്രശ്‌നം നേരിടുന്ന ഏജന്‍സികള്‍ രാജ്യത്ത് മൊത്തം ഏജന്‍സികളുടെ 35% വരുമെന്നാണ് കണക്കാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x