
കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിലെ ഇറച്ചി ഉല്പന്നങ്ങള്ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതി വിലക്ക് കുവൈത്ത് പിന്‍വലിച്ചു. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് വിലക്ക് പിന്‍വലിച്ച് മാംസ ഇറക്കുമതി പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയത്. മ്യാന്മാര്, ഹംഗറി, കെനിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിലക്കാണ് നീക്കിയത്.
ആന്ത്രാക്സ് രോഗ ഭീതി കാരണമായിരുന്നു നേരത്തെ ഇറക്കുമതി നിരോധം ഏര്‍പ്പെടുത്തിയത്. വിലക്ക് നീങ്ങിയതോടെ ഈ രാജ്യങ്ങളിലെ കമ്പനികള്‍ക്ക് മാംസം ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയതായി വ്യവസായ- വാണിജ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.