Currency

കുടുംബ വിസ ലഭിക്കുന്നതിനുള്ള പുതിയ മാനദണ്ഡം യു.എ.ഇയില്‍ പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Monday, July 15, 2019 2:49 pm

അബൂദബി: യു.എ.ഇയില്‍ പ്രവാസികള്‍ക്ക് കുടുംബ വിസ അനുവദിക്കാന്‍ വരുമാനം മാത്രം മാനദണ്ഡമാക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നു. ജോലി ചെയ്യുന്ന തസ്തികയും വരുമാനവും അടിസ്ഥാനമാക്കിയാണ് ഇതുവരെ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതി നല്‍കിയിരുന്നത്. പുതിയ മാറ്റം നിലവില്‍ വന്നതോടെ നിരവധി മധ്യവര്‍ഗ പ്രവാസികള്‍ക്ക് കുടുംബത്തെ കൊണ്ടുവരാന്‍ കഴിയും.

പ്രതിമാസം നാലായിരം ദിര്‍ഹം, അതല്ലെങ്കില്‍ മൂവായിരം ദിര്‍ഹവും താമസ സൗകര്യവുമുള്ള പ്രവാസികള്‍ക്ക് കുടുംബ വിസ അനുവദിക്കുന്നു എന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത. ഭാര്യ, പതിനെട്ടു വയസിനു താഴെയുള്ള കുട്ടികള്‍ എന്നിവരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും. വരുമാനം മാത്രം അടിസ്ഥാനമാക്കിയുള്ള നിയമ ഭേദഗതിക്ക് അടുത്തിടെയാണ് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഫെഡറല്‍ ഐഡന്റിറ്റി ഫോര്‍ സിറ്റിസണ്‍ഷിപ്പ് അധികൃതരാണ് നിയമം നടപ്പിലായ വിവരം അറിയിച്ചത്. രാജ്യാന്തര നിലവാരത്തിന് അനുസരിച്ച മാറ്റം കൂടിയാണിത്. തസ്‌കതിക നോക്കി കുടുംബവിസ അനുവദിച്ച അവസ്ഥ മാറുമ്പാേള്‍ അത് നിരവധി പേര്‍ക്ക് ഗുണകരമാകുമെന്ന്മേജര്‍ ജനറല്‍ സഈദ് റകന്‍ അല്‍ റശ്ദി അഭിപ്രായപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x