Currency

അംഗീകാരമില്ലാത്ത ഇന്ത്യന്‍ സര്‍വകലാശാലകള്‍; മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

സ്വന്തം ലേഖകന്‍Tuesday, July 16, 2019 3:47 pm

ദുബായ്: അംഗീകാരമില്ലാത്ത ഇന്ത്യന്‍ സര്‍വകലാശാലകളെക്കുറിച്ചു വിദ്യാര്‍ഥികള്‍ക്കു മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്. വ്യാജ സര്‍വകലാശാലകള്‍ക്ക് യുഎഇയില്‍ ക്യാംപസ് ഉണ്ടെങ്കില്‍ ജാഗ്രത പുലര്‍ത്തണമെന്നും ലോകത്തെ വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നവര്‍ അവയുടെ അംഗീകാരവും നിലവാരവും ഉറപ്പാക്കണമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് നിര്‍ദേശിച്ചു. ഇന്ത്യയില്‍ വ്യാജ സര്‍വകലാശാലകളെക്കുറിച്ച് യുജിസി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇവയുടെ ബിരുദങ്ങള്‍ക്ക് അംഗീകാരമില്ല. യുജിസി സൈറ്റില്‍ ഇതിന്റെ വിശദാംശമുണ്ട്.

അംഗീകാരമില്ലാത്ത സര്‍വകലാശാലകള്‍:

കേരളം: സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി, കിഷണാട്ടം.

ഡല്‍ഹി: കൊമേഴ്‌സ്യല്‍ യൂണിവേഴ്‌സിറ്റി, ദര്യാഗഞ്ച്, യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി, വൊക്കേഷണല്‍ യൂണിവേഴ്‌സിറ്റി, എഡിആര്‍-സെന്‍ട്രിക് ജുറിഡിക്കല്‍ യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, വിശ്വകര്‍മ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഫൊര്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ്, ആധ്യാത്മിക് വിശ്വവിദ്യാലയ.

കര്‍ണാടക: ബഡഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ബെല്‍ഗാം.

ബിഹാര്‍: മൈഥിലി യൂണിവേഴ്‌സിറ്റി.

മഹാരാഷ്ട്ര: രാജ അറബിക് യൂണിവേഴ്‌സിറ്റി, നാഗ്പുര്‍.

യുപി: വാരണസേയ സാന്‍സ്‌ക്രിറ്റ് വിശ്വവിദ്യാലയ, വാരാണസി, മഹിള ഗ്രാം വിദ്യാപീഠ്, പ്രയാഗ്, ഗാന്ധി ഹിന്ദി വിദ്യാപീഠ്, നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്‌സ് ഹോമിയോപ്പതി, നേതാജി സുഭാഷ് ചന്ദ്രബോസ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ഉത്തര്‍പ്രദേശ് വിശ്വവിദ്യാലയ, മഹാറാണ പ്രതാപ് ശിക്ഷാ നികേതന്‍ വിശ്വവിദ്യാലയ, ഇന്ദ്രപ്രസ്ഥ ശിക്ഷാ പരിഷത്.

പശ്ചിമ ബംഗാള്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ആന്‍ഡ് റിസര്‍ച്ച്.

ഒഡിഷ: നവഭാരത് ശിക്ഷാ പരിഷത്ത്,നോര്‍ത്ത് ഒറീസ്സ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ചര്‍ ആന്‍ഡ് ടെക്‌നോളജി.

പുതുച്ചേരി: ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x