
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കാര്യത്തില്‍ പൗരത്വം അടിസ്ഥാനമാക്കി നിയന്ത്രണമോ ഇളവോ നല്‍കാന്‍ സാധ്യമല്ലെന്നു മാന്‍ പവര്‍ അതോറിറ്റി. വിദേശി സാന്നിധ്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്‌മെന്റ് നിര്‍ത്തണമെന്നു ആവശ്യമുയര്‍ന്ന സാഹചര്യത്തലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശ റിക്രൂട്‌മെന്റിനായുള്ള തൊഴിലുടമയുടെ അപേക്ഷ പരിശോധിച്ച ശേഷം സ്ഥാപനത്തിനു അനുവദിക്കപ്പെട്ട തൊഴില്‍ ശേഷിക്കനുസൃതമായാണ് റിക്രൂട്‌മെന്റ് അനുമതി നല്‍കുന്നതെന്ന് മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ അഹമ്മദ് അല്‍ മൂസ പറഞ്ഞു. അപേക്ഷയില്‍ പറയുന്ന ഒഴിവു സ്ഥാപനത്തില്‍ ഉണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഒഴിവുണ്ടെങ്കില്‍ അതിനനുസരിച്ചു റിക്രൂട്‌മെന്റ് അനുവദിക്കുക എന്നതല്ലാതെ തൊഴിലാളികള്‍ ഏതെങ്കിലും രാജ്യക്കാര്‍ ആകണമെന്ന് നിശ്ചയിക്കാനോ ഏതെങ്കിലും പ്രത്യേക രാജ്യക്കാരെ വിലക്കാനോ അതോറിറ്റിക്ക് ഉത്തരവാദിത്തമില്ല. രാജ്യത്തെ തൊഴില്‍ നിയമം അനുസരിച്ചുള്ള റിക്രൂട്‌മെന്റിനു മാത്രമാണ് അതോറിറ്റി അനുമതി നല്‍കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.