
റിയാദ്: സന്ദര്‍ശക വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് നാലു വിമാനത്താവളങ്ങളിലേക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ജിദ്ദ, മദീന, യാമ്പു, ത്വാഇഫ് എന്നീ വിമാനതാവളങ്ങളിലേക്കാണ് സന്ദര്‍ശകവിസയിലെത്തുന്ന മുസ്‌ലിങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. നിയന്ത്രണം ദുല്‍ഹജ്ജ് 10 അഥവാ ആഗസ്റ്റ് 12 വരെ തുടരും. എന്നാല്‍ റിയാദ്, ദമ്മാം തുടങ്ങി സൗദിയിലെ മറ്റുവിമാനത്താവളങ്ങളിലിറങ്ങി, അവിടെ നിന്ന് ആഭ്യന്തര സര്‍വ്വീസുകള്‍ വഴി നിയന്ത്രണമുള്ള വിമാനതാവളങ്ങളിലെത്താന്‍ തടസ്സങ്ങളില്ല.
ഹജ്ജ് സീസണായതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് മുന്‍കൂട്ടി അറിയിപ്പ് ലഭിക്കാത്തതിനാല്‍ മാസങ്ങള്‍ക്ക് മുമ്പ് ടിക്കെറ്റെടുത്ത പലരും, യാത്രക്കായി എയര്‍പോര്‍ട്ടില്‍ എത്തുമ്പോഴാണ് നിയന്ത്രണമുള്ള കാര്യം അറിയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.