
റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശകത്മായ പൊടിക്കാറ്റ് തുടരുന്നു. രാജ്യത്തിന്റെ തലസ്ഥാന നഗരിയിലാണ് ഏറ്റവും കൂടുതല്‍ പൊടിക്കാറ്റ് ആഞ്ഞു വീശിയത്. വേനല്‍ കനത്തതോടെ കഠിനമായ ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്.
ഇന്ന് പുലര്‍ച്ചെ മുതല്‍ റിയാദിലും പരിസര പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റാണ് ആഞ്ഞു വിശിയത്. രാജ്യത്ത് കഠിനമായ ചൂട് അനുഭവപ്പെട്ടുകൊണ്ടിരിക്കെയാണ് പൊടിക്കാറ്റും എത്തിയത്. ഇത് ജനജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കി. പൊടികാറ്റ് ശക്തമായതോടെ റിയാദ് മദീന ഹൈവേ, റിയാദ് ദമ്മാം ഹൈവേ, റിയാദ് മക്ക ഹൈവേ തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം ഗതാഗത തടസ്സം നേരിട്ടു. ദീര്‍ഘദൂര യാത്ര ചെയ്യുന്നവരും വാഹനം ഡ്രൈവ് ചെയ്യുന്നവരും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ മാസം പകുതിയോടെ രാജ്യത്ത് വേനല്‍ ശക്തിപ്പെട്ടിട്ടുണ്ട്. 45 മുതല്‍ 50 ഡിഗ്രിവരെ ചില ദിവസങ്ങളില്‍ ചൂട് രേഖപ്പെടുത്തുകയുണ്ടായി. ശക്തമായ ചൂടും പൊടിക്കാറ്റും വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്കുന്ന മുന്നറിയിപ്പ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.