
അബുദാബി: ഗോ എയര്‍ അബുദാബിയില്‍ നിന്നു മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കു ഇന്നലെ വൈകിട്ട് മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിച്ചു. നിലവില്‍ അബുദാബി കണ്ണൂര്‍ സെക്ടറില്‍ ഗോ എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. 26ന് പുലര്‍ച്ചെ ദുബായില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് ആരംഭിക്കും. ഗോ എയറിനെ സ്വാഗതം ചെയ്യുന്നതായും ഇന്ത്യന്‍ യാത്രക്കാര്‍ക്കു കൂടുതല്‍ പ്രയോജനപ്പെടുമെന്നും എയര്‍പോര്‍ട്ട് ചീഫ് കൊമേഴ്സ്യല്‍ ഓഫിസര്‍ മാര്ട്ടിന് ഡെ ഗ്രൂഫ് പറഞ്ഞു.
ആറ് മാസത്തിനകം യുഎഇയില്‍നിന്ന് കൂടുതല്‍ സ്ഥലങ്ങളിലേക്കു സര്‍വീസ് ആരംഭിക്കുമെന്നു ഗോ എയര്‍ എംഡി ജെ. വാദിയ പറഞ്ഞു. പ്രാദേശിക, രാജ്യാന്തര സെക്ടറുകളിലായി ഗോ എയര്‍ ആഴ്ചയില്‍ 1600 സര്‍വീസുകളാണ് നടത്തിവരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.