Currency

അനധികൃത പാര്‍ക്കിങ്; കുവൈത്ത് പട്രോളിങ് തുടങ്ങി

സ്വന്തം ലേഖകന്‍Monday, July 22, 2019 2:37 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത പാര്‍ക്കിങ് പിടികൂടാന്‍ ഗതാഗത വകുപ്പ് പ്രത്യേക പട്രോളിങ് വാഹനം ഏര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ റൂമുമായി ബന്ധിപ്പിച്ച വാഹനം നഗരങ്ങളില്‍ റോന്തു ചുറ്റി നിയമലംഘനങ്ങള്‍ രേഖപ്പെടുത്തും. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ നിരീക്ഷണ വാഹനം പോലീസ് രംഗത്തിറക്കിയത്.

അനധികൃത പാര്‍ക്കിങ് പതിവായ സ്ഥലങ്ങളില്‍ ചുറ്റി സഞ്ചരിച്ച് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുന്നതിനായാണ് നോ പാര്‍ക്കിങ് പട്രോള്‍ എന്ന പേരില്‍ പോലീസ് പുതിയ സംവിധാനം ആരംഭിച്ചത്. ഇതിനായി ക്യാമറ ഘടിപ്പിച്ച പ്രത്യേക വാഹനം സജ്ജീകരിച്ചിട്ടുണ്ട്.

നിരോധിച്ച സ്ഥലത്തോ നടപ്പാതകളിലോ അംഗപരിമിതര്‍ക്കായി നിശ്ചയിച്ച പാര്‍ക്കിങ് സ്ഥലത്തോ വാഹനം പാര്‍ക്ക് ചെയ്താല്‍ പട്രോള്‍ വാഹനത്തിലെ ക്യാമറകള്‍ അത് രേഖപ്പെടുത്തും. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ പട്രോള്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തി നിരീക്ഷണം ശക്തമാക്കാനാണ് ട്രാഫിക് വകുപ്പിന്റെ പദ്ധതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x