Currency

ഇന്ത്യക്കാരന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി

സ്വന്തം ലേഖകന്‍Wednesday, July 24, 2019 2:19 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊലപാതക കേസില്‍ ഇന്ത്യക്കാരന് ക്രിമിനല്‍ കോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. സഅദ് അബ്ദുല്ലയിലുണ്ടായ വാക്തര്‍ക്കത്തെ തുടര്‍ന്ന് അഫ്ഗാനിസ്താന്‍ സ്വദേശിയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി.

സാമ്പത്തിക വിഷയത്തിലുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും മൃതദേഹം കാറില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നത് സ്‌പോണ്‍സര്‍ കണ്ടുപിടിച്ചെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. 3000 ദീനാറിന്റെ കച്ചവട ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അഫ്ഗാനിയെ കുത്തിയത് പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി കേസ്ഫയലില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x