Currency

റോഡിലെ ചൂട് കുറക്കുന്ന പദ്ധതി; കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം

സ്വന്തം ലേഖകന്‍Saturday, July 27, 2019 3:59 pm

മക്ക: മിനയിലെ റോഡുകളിലെ താപനില കുറക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം മക്ക നഗരസഭ പൂര്‍ത്തിയാക്കി. അതികഠിനമായ ചൂടില്‍ നിന്നും തീര്‍ത്ഥാടകര്‍ക്ക് ആശ്വാസസമേകുന്നതിന് വിവിധ പദ്ധതികള്‍ നഗരസഭ നടപ്പിലാക്കി വരുകയാണ്. ഇതിന്റെ ഭാഗമായാണ് ഹാജിമാര്‍ ഏറ്റവും കൂടുതല്‍ ദിവസം ചെലവഴിക്കുന്ന മിനയില്‍ പുതിയ പദ്ധതി പരീക്ഷിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ ജംറകളിലേക്കുള്ള കാല്‍നടപാതയിലാണ് പദ്ധതി നടപ്പിലാക്കിയത്. മിനയില്‍ അല്‍ ശുഅയ്ബൈന്‍ ഏരിയയില്‍ ജംറകളിലേക്കുള്ള 3500 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണത്തിലുള്ള കാല്‍നടപാതയിലാണ് പദ്ധതി നടപ്പിലാക്കിയത്. ജപ്പാനിലെ സുമിതോമോ കമ്പനിയുമായി സഹകരിച്ച് റോഡില്‍ അസ്ഫാല്‍റ്റ് എന്ന് രാസപദാര്‍ത്ഥം പൂശുന്നതാണ് പുതിയ പദ്ധതി. 15 മുതല്‍ 20 ശതമാനം വരെ താപനില കുറക്കാന്‍ ഇതിനാകും.

റോഡില്‍ സ്ഥാപിച്ചിരിക്കുന്ന സെന്‍സറുകള്‍ വഴി ഓരോ പത്ത് സെക്കന്റിലും താപനില രേഖപ്പെടുത്തുകയും ചെയ്യും. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി വിജയകരമായാല്‍ ജംറ കോംപ്ലക്സിന്റെ മുറ്റങ്ങളിലും മറ്റു പുണ്യസ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുവാനും ആലോചനയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x