
റിയാദ്: സൗദിയില്‍ തൊഴിലിടങ്ങളിലെ ജീവനക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് പുതിയ നിയമാവലി പ്രസിദ്ധീകരിച്ചു. തൊഴിലാളികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ട് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് പുതിയ നിയമാവലി പ്രസിദ്ധീകരിച്ചത്. തൊഴില്‍ സാമൂഹിക വികസന മന്ത്രി എഞ്ചിനിയര്‍ അഹ്മദ് അല്‍റാജി അംഗീകരിച്ച പുതിയ തൊഴില്‍ നിയമം മുഹറം ഒന്ന് മുതല്‍ പ്രാബല്യത്തിലാകും. തൊഴില്‍ നിയമം ബാധകമായ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും പുതിയ നിയമാവലിയും ബാധകമായിരിക്കും.
തൊഴിലാളിയോടുള്ള തൊഴിലുടമയുടെ പെരുമാറ്റം, തൊഴിലുടമയോടുള്ള തൊഴിലാളിയുടെ പെരുമാറ്റം, സഹ തൊഴിലാളികളോടുള്ള പരസ്പര പെരുമാറ്റം, തൊഴില്‍ കേന്ദ്രവുമായി ബന്ധപ്പെട്ട മറ്റു വ്യക്തികളോടുള്ള തൊഴിലാളികളുടെയും തൊഴിലുടമയുടെയും പെരുമാറ്റം എന്നിവ പുതിയ നിയമാവലിയുടെ പരിധിയില്‍ ഉള്‍പ്പെടും. തൊഴിലാളികള്‍ക്ക് തങ്ങള്‍ക്കെതിരായ നിയമലംഘനങ്ങള്‍ ഉന്നയിക്കുന്നതിന് സ്ഥാപനങ്ങളില്‍ പൊതു സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിയമം അനുശാസിക്കുന്നു. ഉടമക്കെതിരായ പരാതികള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്കാണ് നല്‍കേണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.