Currency

പ്രവാസികള്‍ക്ക് ആശ്വാസം; വിദേശികളുടെ ഇന്‍ഷുറന്‍സ് ഫീസ് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി

സ്വന്തം ലേഖകന്‍Sunday, July 28, 2019 12:26 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ താമസരേഖ പുതുക്കുന്നതിനുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി മാത്രം. ഞായറാഴ്ച മുതല്‍ ഔട്ട് സോഴ്സിങ് കേന്ദ്രം വഴി നേരിട്ട് ഫീസ് സ്വീകരിക്കുന്നത് നിര്‍ത്തും. ഫീസ് സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രാലയം പ്രത്യേക വെബ് സൈറ്റ് ആരംഭിച്ചിട്ടുണ്ട്.

ജനുവരിയില്‍ തന്നെ ഇന്‍ഷുറന്‍സ് ഓഫിസില്‍ പോകാതെ പ്രീമിയം തുക ഓണ്‍ലൈന്‍ വഴി അടക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ ജൂലൈ 28 മുതല്‍ ഇത് നിര്‍ബന്ധമാക്കുന്നതോടെ പേപ്പര്‍ സംവിധാനം ഇല്ലാതാവും. നേരത്തെ ഔട്ട്‌സോഴ്‌സിങ് കമ്പനിയാണ്വിദേശികളില്‍നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം സ്വീകരിച്ചിരുന്നത്.

ഇഖാമ പുതുക്കുന്നതിന് മുമ്പ് ആളുകള്‍ ഔട്ട് സോഴ്സിങ് കേന്ദ്രത്തിലെത്തി വരിനിന്ന് ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കുന്ന രീതി ഇതോടെ അവസാനിക്കും. ഇതിനു പകരമായാണ് ആരോഗ്യമന്ത്രാലയം ഓണ്‍ലൈന്‍ ഏകജാലക സംവിധാനം ആരംഭിച്ചത്. സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യമേഖലയിലെയും ജീവനക്കാര്‍, ഗാര്‍ഹികത്തൊഴിലാളികള്‍, ആശ്രിത വിസയില്‍ താമസിക്കുന്നവര്‍, തുടങ്ങിയ എല്ലാ വിസ കാറ്റഗറികളില്‍ ഉള്ള വിദേശികള്‍ക്കും പുതിയ സംവിധാനം ഉപയോഗപ്പെടുത്താം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x