
അബൂദബി: സ്കൂളില്‍ ജോലി ഒഴിവുണ്ടെന്ന് കാട്ടി റിക്രൂട്ട്മെന്റ് തട്ടിപ്പിന് ശ്രമിക്കുന്നതായി പരാതി. ഇതിനെതിരെ യു.എ.ഇയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ മുന്നറിയിപ്പ് നിര്‍ദേശം നല്കി. hr.recruitdunesintlschool.uae@gmail.com, info.duneschool.ae@gmail.com എന്നീ വിലാസങ്ങളാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. തട്ടിപ്പുകാര്‍ക്ക് വ്യക്തിഗത വിവരങ്ങളോ പണമോ നല്‍കരുതെന്നും ജോലിയുടെ ആധികാരികത ഉറപ്പാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
അമ്പരപ്പിക്കുന്ന വലിയ ശമ്പള വാഗ്ദാനമാണ് തട്ടിപ്പുകാര്‍ നല്‍കുന്നത്. സ്വന്തമായി വ്യാജവെബ്സൈറ്റുകളും ഇവര്‍ ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ പരസ്യത്തില്‍ കാണുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുന്നത് കൊണ്ടുമാത്രം തട്ടിപ്പില്‍നിന്ന് രക്ഷപ്പെടില്ല. ജോലി വാഗ്ദാനത്തിന്റെ സത്യാവസ്ഥ അറിയാന്‍ പ്രവാസി ഭാരതീയ സഹായ കേന്ദ്രയുടെ സഹായം തേടാവുന്നതാണ്. 80046342 (800ഇന്ത്യ) എന്ന ടോള്‍ ഫ്രീ നമ്പറില്‍ എല്ലായ്പ്പോഴും വിളിക്കാം. helpline@pbskuae.com എന്ന വിലാസത്തിലും ബന്ധപ്പെടാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.