Currency

ഹജ്ജിനെത്തുന്ന ഇന്ത്യന്‍ ഹാജിമാരില്‍ എഴുപത്തി നാലായിരം പേര്‍ക്ക് മെട്രോ സേവനം ലഭിക്കും

സ്വന്തം ലേഖകന്‍Monday, July 29, 2019 2:17 pm

മക്ക: ഹജ്ജിനെത്തുന്ന ഇന്ത്യന്‍ ഹാജിമാരില്‍ എഴുപത്തി നാലായിരം പേര്‍ക്ക് മെട്രോ ട്രെയിന്‍ സേവനം ലഭിക്കും. ഹജ്ജ് ചടങ്ങുകള്‍ നടക്കുന്ന മിന, മുസ്തലിഫ, അറഫ, ജംറാത്ത് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സേവനമായ മശാഇര്‍ മെട്രോ സര്‍വീസ് സൗകര്യമാണ് ഇവര്‍ക്ക് ലഭിക്കുക. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയവര്‍ക്കാണ് ഈ സൗകര്യം. ബാക്കിയുള്ള ഹാജിമാര്‍ ബസ്സിലാണ് വിവിധ കേന്ദ്രങ്ങളിലേക്ക് നീങ്ങുക.

യാത്രാ സേവനം ഒരുക്കാനുള്ള ചുമതല ഹജ്ജ് ഏജന്‍സികള്‍ക്ക് കീഴിലെ മുവിഫുമാര്‍ക്കാണ്. ഇതുപ്രകാരം ആകെയുള്ള ഇന്ത്യക്കാരില്‍ 74,000 പേര്‍ക്ക് ട്രെയിന്‍ സേവനമുണ്ടാകും. ഹാജിമാര്‍ തമ്പടിക്കുന്ന ഇടങ്ങളില്‍ നിന്ന് ട്രെയിന്‍ സ്റ്റേഷനിലേക്ക് നടന്നെത്താനുള്ള ദൂരത്തിലുള്ളവര്‍ക്കാണ് ടിക്കറ്റ് ലഭിക്കുക. ബാക്കിയുള്ള ഹാജിമാരെല്ലാം ഹജ്ജ് കര്‍മങ്ങള്‍ക്കായി ബസ് മാര്‍ഗമാണ് സഞ്ചരിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x