
റിയാദ്: സൗദിയില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരുടെ എണ്ണം കുറയുന്നു. മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിരിക്കുന്നത്. ആകെ 2,72,078 പേരാണ് സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 1.80 ലക്ഷം പേരും സ്വദേശികളാണ്. ഒരു വര്‍ഷത്തിനിടെ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ 43 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഈ മേഖലയില്‍ ഉണ്ടായത്. നിതാഖാത്ത് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിദേശികളുടെ എണ്ണം കുറയുന്നത്.
വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരില്‍ ഭൂരിഭാഗവും വനിതകളാണ്. 1.15 ലക്ഷം വനിതകളാണ് സ്വകാര്യ വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്നത്. വിദേശ വനിതാ ജീവനക്കാരുടെ എണ്ണം 16 ശതമാനം മാത്രമാണ്. സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ അഡ്മിനിസ്ട്രേറ്റീവ്, സൂപ്പര്‍വൈസിംഗ് ജോലികളും സ്റ്റുഡന്റ്സ് ആക്ടിവിറ്റികളുമായി ബന്ധപ്പെട്ട ജോലികളിലും ഈ അധ്യയനവര്‍ഷം ആദ്യ ടേം അവസാനിക്കുന്നതിനു മുമ്പ് സ്വദേശിവത്ക്കരണം പാലിച്ചിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.