
അബുദാബി: വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള സ്മാര്‍ട് ടാഗ് സംവിധാനം യുഎഇയില്‍ നിര്‍ബന്ധമാക്കുന്നു. അഡ്നോക് പമ്പുകളിലാണ് ഈ സംവിധാനം നിര്‍ബന്ധമാക്കുന്നത്. സ്മാര്‍ട് ടാഗ് സംവിധാനം നിലവിലുണ്ടെങ്കിലും ഇതുവരെ നിര്‍ബന്ധമാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ പേര് ഇപ്പോഴും പണം നല്‍കിയോ കാര്‍ഡ് ഉപയോഗിച്ചോ ആണ് ഇന്ധനം നിറച്ചുവരുന്നത്. എല്ലാ വാഹന ഉടമകളും സ്മാര്‍ട് സംവിധാനത്തിലേക്ക് വരണമെന്ന് അഡ്നോക് ഇടപാടുകാരോട് ആവശ്യപ്പെട്ടു തുടങ്ങി.
പ്രാദേശിക ഇന്ധന വിതരണവും പൂര്‍ണമായി സ്മാര്‍ട് സംവിധാനത്തിലാക്കുന്നതിന് മുന്നോടിയായാണ് റജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്നതെന്ന് അഡ്നോക് ജീവനക്കാര്‍ വിശീദകരിച്ചു. റജിസ്റ്റര്‍ ചെയ്ത വാഹന ഉടമകള്‍ക്കു തല്ക്കാലം സ്മാര്‍ട് ടാഗ് സ്ഥാപിക്കാന്‍ സാധിച്ചില്ലെങ്കിലും എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് പെട്രോള്‍ അടിക്കാനും സാധനം വാങ്ങാനും സാധിക്കും. ക്രെഡിറ്റ് കാര്‍ഡിന് പകരം എമിറേറ്റ്സ് ഐഡി സ്കാന്‍ ചെയ്യണമെന്നു മാത്രം. അക്കൗണ്ടില്‍നിന്നു തുക ഈടാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.