
മസ്‌കത്ത്: ഒമാനില്‍ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നത് നീട്ടിവെക്കില്ലെന്ന് ധനകാര്യ മന്ത്രാലയം. ഒമാന്‍ ‘വാറ്റ്’ നടപ്പിലാക്കുന്നത് 2021ലേക്ക് നീട്ടുമെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ജി.സി.സി ഏകീകൃത ധാരണപ്രകാരം മറ്റ് രാജ്യങ്ങളുടെ അതേ നിലവാരത്തില്‍ പുതിയ നികുതി നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടികള്‍ നടന്നുവരികയാണെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു.
സര്‍ക്കാര്‍ ‘വാറ്റ്’ നടപ്പിലാക്കുന്നതിന് മുന്നോടിയായ ഭരണപരമായ നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. നിയമം നടപ്പിലാക്കുന്നതിനായുള്ള ഭരണപരവും സാങ്കേതികപരവുമായ സംവിധാനങ്ങള്‍ ടാക്‌സേഷന്‍ സെക്രെട്ടേറിയറ്റ് ജനറലിന്റെ മേല്‍നോട്ടത്തിലാണ് നടന്നുവരുന്നത്.
സാമ്പത്തിക മേഖലയില്‍ വിവിധ പരിഷ്‌കരണ നടപടികള്‍ തുടരുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. വരുമാനം, പൊതുചെലവ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട് നടപടികള്‍ കൈകൊള്ളുക വഴി ധനകാര്യ സുസ്ഥിരത കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് ഇത്. സാമ്പത്തിക മേഖലയില്‍ ഇതുവരെ കൈകൊണ്ട നടപടികള്‍ മികച്ച ഫലമാണ് ഉണ്ടാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.