Currency

സൗദിയില്‍ ജോലി സ്ഥലങ്ങളില്‍ പുകവലി നിരോധനം; മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുമതി

സ്വന്തം ലേഖകന്‍Thursday, August 1, 2019 3:02 pm

റിയാദ്: സൗദിയില്‍ ജോലി സ്ഥലങ്ങളില്‍ പുകവലി നിരോധം നടപ്പിലാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുമതിയായി. തൊഴില്‍ സാമൂഹിക വികസന മന്ത്രിയാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുമതി നല്‍കിയത്. സെപ്തംബര്‍ ഒന്ന് മുതല്‍ നിയമം നിലവില്‍ വരും. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ഉള്‍പ്പെടെ വിഭാവന ചെയ്യുന്നതാണ് പുതിയ മാര്‍ഗനിര്‍ദ്ദേശം.

കഴിഞ്ഞ ശഅബാന്‍ മാസത്തിലാണ് രാജ്യത്ത് തൊഴിലിടങ്ങളില്‍ പുകവലി നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് നടപ്പിലാക്കുന്നതിന് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കാണ് തൊഴില്‍ സാമൂഹിക വികസന വകുപ്പ് മന്ത്രി എഞ്ചിനിയര്‍ അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റജിഇ കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്. നിയമം സെപ്തംബര്‍ ഒന്ന് മുതല്‍ നടപ്പിലാകും.

ദേശീയ പുകവലി നിര്‍മ്മാര്‍ജ്ജന സമിതിയുമായി സഹകരിച്ചാണ് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, തൊഴിലിടങ്ങളിലെ സ്വത്തു സംരക്ഷണം, നല്ല തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കല്‍ എന്നിവ ലക്ഷ്യമിട്ടാണ് നിരോധം നടപ്പിലാക്കിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x