Currency

ഇ സ്‌കൂട്ടറിന് അബുദാബിയില്‍ അനുമതി

സ്വന്തം ലേഖകന്‍Thursday, August 1, 2019 3:36 pm

അബുദാബി: ഇ-സ്‌കൂട്ടറില്‍ യാത്ര ചെയ്യാനും വാടകയ്‌ക്കെടുക്കാനും അനുമതി നല്‍കി അബുദാബി. മണിക്കൂറില്‍ 15 മുതല്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ പോകാവൂ എന്ന് ഗതാഗത വിഭാഗമായ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐടിസി) വ്യക്തമാക്കി. വാടകയ്ക്ക് നല്‍കുന്ന കമ്പനിക്ക് ലൈസന്‍സ് നിര്‍ബന്ധമാണ്. നഗരത്തില്‍ ഇ-സ്‌കൂട്ടറില്‍ ജനങ്ങള്‍ യാത്ര ചെയ്തിരുന്നുവെങ്കിലും അംഗീകാരം നല്‍കുന്നത് ഇപ്പോഴാണ്.

ഇ-സ്‌കൂട്ടര്‍ യാത്രക്കാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:

വേഗ പരിധി മണിക്കൂറില്‍ 15-20 കിലോമീറ്റര്‍.

സഞ്ചാരം കാല്‍നട-സൈക്കിള്‍ പാതയിലൂടെ മാത്രം.

അനുമതി കോര്‍ണിഷ് സ്ട്രീറ്റ്, ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റുകളില്‍.

ലൈസന്‍സ് ലഭിക്കുക 6 മുതല്‍ 12 മാസത്തിന്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x