Currency

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

സ്വന്തം ലേഖകന്‍Thursday, August 1, 2019 4:22 pm

അബുദാബി: അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ഫുട്‌ബോള്‍ താരവും മലപ്പുറം ഒതുക്കുങ്ങല്‍ തൊടുകുത്തുപറമ്പ് സ്വദേശിയുമായ ഉണ്ണീന്‍കുട്ടി (39) ആണ് മരിച്ചത്. ഔദ്യോഗിക ആവശ്യത്തിന് അബുദാബിയിലേക്ക് വരുന്നതിനിടെ മഫ്‌റഖില്‍വച്ച് റിക്കവറി വാഹനത്തിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഉണ്ണീന്‍കുട്ടിയെ മഫ്‌റഖ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അയിനിക്കുന്നന്‍ അലവിക്കുട്ടിയുടെയും ആമിനയുടെയും മകനാണ്. വര്‍ഷങ്ങളോളം ജിദ്ദയിലും റിയാദിലുമായി സിതാസ് സമിന്‍ ടെക്‌നോളജി കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഉണ്ണീന്‍കുട്ടി സ്ഥാപനത്തിന്റെ ദുബായ് ശാഖയിലെത്തിയിട്ട് ഒരു വര്‍ഷം ആയിട്ടേയുള്ളൂ.

അനീസയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് മിഷാല്‍ (8), ഫാത്തിമ കന്‍സ (ഒന്നര വയസ്).


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x