Currency

പതിനൊന്നാമത് ഗർഷോം അവാർഡുകൾക്കുള്ള നാമനിർദേശങ്ങൾ സെപ്റ്റംബർ 30 വരെ സമർപ്പിക്കാം

Thursday, September 29, 2016 5:31 pm

പതിനൊന്നാമത് ഗർഷോം അവാർഡുകൾക്കുള്ള നാമനിർദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ. ഗർഷോം പ്രവാസി രത്ന, പ്രവാസി വനിത, യുവ പ്രവാസി, പ്രവാസി റിട്ടേർണി, യെങ് ടാലന്റ് അവാർഡ്, പ്രവാസി മലയാളി സംഘടന എന്നീ അവാർഡുകൾക്കുള്ള നാമനിർദേശങ്ങളാണ് ക്ഷണിച്ചിരിക്കുന്നത്. സെപ്റ്റംബർ 30 വെള്ളിയാഴ്ച വരെ ലഭിക്കുന്ന നാമനിർദേശങ്ങളിൽ നിന്നും വിദഗ്ദ്ധ സമിതി അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കും. പതിനൊന്നാമത് ഗർഷോം അവാർഡുകൾ 2016 ഡിസംബർ 17 നു മലേഷ്യയിൽ നടക്കുന്ന ചടങ്ങിൽ  വിതരണം ചെയ്യും.

സ്വപ്രയത്നത്തിലൂടെ ജീവിത വിജയം നേടുകയും സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യുന്ന മറുനാടൻ മലയാളികളെ ആദരിക്കുവാൻ 2002 മുതലാണ് ഗർഷോം അവാർഡുകൾ ഏർപ്പെടുത്തിയത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളിലോ 5 വർഷത്തിലധികമായി വസിക്കുന്ന മലയാളികളെ ഗർഷോം അവാർഡുകൾക്കായി നാമനിർദേശം ചെയ്യാം. മികച്ച പ്രവാസി മലയാളി സംഘടനയ്ക്കുള്ള അവാർഡിന് നാമനിർദേശം ചെയ്യപ്പെടുന്ന സംഘടനക്ക് 3 വർഷത്തെ എങ്കിലും പ്രവർത്തന പാരമ്പര്യം ഉണ്ടായിരിക്കണം. കേരളത്തിൽ തിരിച്ചെത്തി നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നവർക്കാണ് ഗർഷോം പ്രവാസി റിട്ടേർണി അവാർഡ് സമ്മാനിക്കുന്നത്. പതിനൊന്നാമത് ഗർഷോം അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ സംമ്പന്ധിച്ച കൂടുതൽ വിവരങ്ങൾക്കും നാമനിർദേശം സമർപ്പിക്കുന്നതിനും ഇവിടെ clickചെയ്യുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “പതിനൊന്നാമത് ഗർഷോം അവാർഡുകൾക്കുള്ള നാമനിർദേശങ്ങൾ സെപ്റ്റംബർ 30 വരെ സമർപ്പിക്കാം”

  1. I have learn a few just right stuff here. Definitely worth
    bookmarking for revisiting. I surprise how a lot effort you place to create
    any such wonderful informative site.

Comments are closed.

Top
x