Currency

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഇന്ത്യാക്കാരായ സുഹൃത്തുക്കള്‍ക്ക് ഭാഗ്യ സമ്മാനം

സ്വന്തം ലേഖകന്‍Sunday, August 4, 2019 6:23 pm

അബുദാബി: യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യാക്കാരായ സുഹൃത്തുക്കള്‍ക്ക് ഭാഗ്യ സമ്മാനം. 15 ദശലക്ഷം ദിര്‍ഹമാണ് തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ നിന്നുള്ള വിലാസ് റിക്കല, രവി മസിപെഡ്ഡി എന്നീ യുവാക്കള്‍ക്ക് സമ്മാനമായി ലഭിച്ചത്. ഇവര്‍ ഇരുവരും ചേര്‍ന്നെടുത്ത 223805 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്.

വിലാസ് റിക്കല പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ നേട്ടം വിശ്വസിക്കാനാവാത്ത സ്ഥിതിയിലാണ് ഇദ്ദേഹമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് വര്‍ഷത്തോളം ദുബായില്‍ ജോലി ചെയ്ത ശേഷമാണ് റിക്കല നാട്ടിലേക്ക് മടങ്ങിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x