
റിയാദ്: മക്കയില്‍ തിരക്ക് കൂടിയതോടെ ഇന്ത്യന്‍ ഹാജിമാര്‍ക്ക് അസീസിയയില്‍ നിന്നും ഹറമിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തിവെച്ചു. ഇതിനകം 17 ലക്ഷം ഹാജിമാര്‍ ആണ് മക്കയില്‍ എത്തിയത്. തെരുവുകളും റോഡുകളും നിറഞ്ഞതോടെ ശക്തമായ ട്രാഫിക് നിയന്ത്രണമുണ്ട്. ഒപ്പം പുതുതായി എത്തുന്ന ഹാജിമാര്‍ക്ക് ഹജ്ജിന് മുന്നോടിയായി ഉംറ നിര്‍വഹിക്കണം. ഇതിനു വേണ്ടിയാണ് നേരത്തെ എത്തിയ ഹാജിമാര്‍ക്കുള്ള ബസ് സര്‍വീസ് നിര്‍ത്തുന്നത്.
ഹജ്ജിനു ശേഷമാണ് ഇനി ബസ് സര്‍വീസ് ആരംഭിക്കുക. ഇന്ത്യന്‍ ഹാജിമാരെല്ലാം ഉംറ കര്‍മം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ട്രാഫിക് വിഭാഗത്തിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഇനിയുള്ള ദിവസങ്ങളില്‍ പ്രാര്‍ത്ഥനയിലും ഖുര്‍ആന്‍ പാരായണങ്ങളും ആയി ഹാജിമാര്‍ റൂമുകളില്‍ കഴിയും. ഹറം ബസ് സര്‍വീസ് ഇനി ഹജ്ജിന് ശേഷം ആരംഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.