Currency

ഹജ്ജ്: 20 താല്‍ക്കാലിക കോടതികള്‍ സ്ഥാപിച്ചു; അഞ്ച് നോട്ടറി ഓഫീസുകളും

സ്വന്തം ലേഖകന്‍Tuesday, August 6, 2019 2:59 pm

റിയാദ്: ഹജ്ജുമായി ബന്ധപ്പെട്ട് പുണ്യസ്ഥലങ്ങളില്‍ 20 താല്‍ക്കാലിക കോടതികള്‍ സ്ഥാപിച്ചു. മക്ക മസ്ജിദുല്‍ ഹറം, മിനാ, അറഫ എന്നീ പുണ്യസ്ഥലങ്ങളിലായി 20 താത്കാലിക സെഷന്‍സ് കോടതികള്‍ സ്ഥാപിച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. കൂടാതെ തീര്‍ത്ഥാടകരുടെ ആവശ്യം പരിഗണിച്ച് സഞ്ചരിക്കുന്ന അഞ്ച് നോട്ടറി ഓഫീസുകളും പ്രവര്‍ത്തിക്കും. തീര്‍ത്ഥാടകരുടെ പരാതികള്‍ ഏറ്റവും വേഗത്തില്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് മന്ത്രാലയം ഈ സേവനം ഏര്‍പ്പെടുത്തിയത്.

തീര്‍ത്ഥാടകര്‍ക്ക് നീതിന്യായ രംഗത്ത് മികച്ച സേവനം ലഭ്യമാക്കുന്നതിന് വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ഏകോപനം നടത്തും. ഹറമിലും മറ്റു പുണ്യസ്ഥലങ്ങളിലും വ്യാപിച്ചുകിടക്കുന്ന സെഷന്‍ കോടതികളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ന്യായാധിപന്മാരെയും ഭരണ നിര്‍വ്വഹണ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

വികലാംഗര്‍ക്കും പ്രായം ചെന്നവര്‍ക്കും മികച്ച സേവനം ഉറപ്പുവരുത്തുന്നതിനാണ് സഞ്ചരിക്കുന്ന നോട്ടറി ഓഫീസുകള്‍ സജ്ജമാക്കിയതെന്നും അധികൃതര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x