
കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്നു മാസ കാലാവധിയുള്ള ടൂറിസ്റ്റ് വിസ രാജ്യത്തു താമസാനുമതിയുള്ള വിദേശികളുടെ ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് മാത്രം. താമസകാര്യ വകുപ്പ് കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് പ്രകാരം മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരുടെ സന്ദര്‍ശക വിസക്ക് ഒരുമാസം മാത്രമാണ് കാലാവധിയുണ്ടാവുക. ബിസിനസ് ആവശ്യാര്‍ത്ഥമുള്ള സന്ദര്‍ശകര്‍ക്കും ഒരു മാസ കാലാവധിയുള്ള വിസയാണ് അനുവദിക്കുക. യാതൊരു കാരണവശാലും ഈ രണ്ടു വിഭാഗങ്ങളുടെയും കാലാവധി ദീര്‍പ്പിച്ചു നല്കരുതെന്നു താമസകാര്യ മന്ത്രാലയം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
വിദേശികള്‍ക്ക് രക്ഷിതാക്കളെ (മാതാപിതാക്കളെയോ ഭാര്യയുടെ മാതാപിതാക്കളെയോ) സന്ദര്‍ശക വിസയില്‍ കൊണ്ടുവരണമെങ്കില്‍ കുറഞ്ഞത് 500 ദീനാര്‍ ശമ്പളം വേണം. ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാന്‍ 250 ദീനാര്‍ ആണ് അടിസ്ഥാന ശമ്പളം. സ്പോണ്‍സറുടെ ജോലിയും സാഹചര്യങ്ങളും സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യവും അനുസരിച്ച് വിസ കാലാവധി വെട്ടിക്കുറക്കാന്‍ എമിഗ്രേഷന്‍ മാനേജര്‍ക്ക് അവകാശമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.