Currency

അബൂദബി മക്ത ബ്രിഡ്ജില്‍ പുതിയ ടോള്‍ഗേറ്റ് സ്ഥാപിച്ചു; ഒക്ടോബര്‍ 15 മുതല്‍ ടോള്‍ നടപ്പാക്കും

സ്വന്തം ലേഖകന്‍Thursday, August 8, 2019 3:23 pm

അബൂദബി: ഒക്ടോബര്‍ 15 മുതല്‍ ടോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി അബൂദബിയില്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. അബൂദബിയില്‍ നിന്നു പോകുമ്പോള്‍ മക്ത ബ്രിഡ്ജിനു 100 മീറ്റര്‍ മുമ്പിലായാണ് കഴിഞ്ഞ ദിവസം ആദ്യത്തെ ടോള്‍ ഗേറ്റ് സ്ഥാപിച്ചത്. വിവിധ റോഡുകളില്‍ ട്രാഫിക് പൊലീസ് സ്ഥാപിച്ച ഇലക്ട്രോണിക് സ്‌കീനില്‍ ‘ടോള്‍ പ്രാബല്യത്തിലായിട്ടില്ല, ഒക്ടോബര്‍ 15 മുതലാണ് പ്രാബല്യത്തിലാവുക’ എന്ന അറിയിപ്പും പ്രദര്‍ശിപ്പിച്ചു തുടങ്ങി.

അബൂദബി നഗരത്തില്‍ നിന്ന് പുറത്തു കടക്കുന്ന നാല് പാലങ്ങളിലാണ് ടോള്‍ ഗേറ്റ് സ്ഥാപിക്കുന്നത്. മക്ത ബ്രിഡ്ജിനു പുറമെ ശൈഖ് സായിദ് ബ്രിഡ്ജ്, മുസഫ ബ്രിഡ്ജ്, ശൈഖ് ഖലീഫ ബിന്‍ സായിദ് ബ്രിഡ്ജ് എന്നിവകള്‍ക്കു സമീപത്തും പുതിയ ടോള്‍ ഗേറ്റുകള്‍ ഉടന്‍ സ്ഥാപിക്കും. അബൂദബി നഗരത്തില്‍ നിന്ന് ഏതു റോഡിലൂടെയും പുറത്തു കടക്കണമെങ്കിലും ടോള്‍ നല്‍കാതെ സാധ്യമാവില്ല.

വെള്ളിയാഴ്ചയും അവധി ദിവസങ്ങളിലും പ്രവര്‍ത്തി ദിവസങ്ങളില്‍ തിരക്കില്ലാത്ത സമയത്തും ടോള്‍ ഗേറ്റു കടക്കുന്ന വാഹനങ്ങള്‍ക്ക് രണ്ട് ദിര്‍ഹവും ശനി മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ തിരക്കേറിയ സമയങ്ങളില്‍ നാല് ദിര്‍ഹവും വാഹന യാത്രക്കാര്‍ ഒക്ടോബര്‍ 15 മുതല്‍ ടോള്‍ നിരക്ക് നല്‍കേണ്ടിവരും. എന്നാല്‍ ഓരോ വാഹനത്തിനും പ്രതിദിനം പരമാവധി 16 ദിര്‍ഹമായിരിക്കും ടോള്‍ നല്‍കേണ്ടി വരിക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x