
കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനാല്‍ ടിക്കറ്റുകള്‍ റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്ന് ഇന്റിഗോയും എയര്‍ ഇന്ത്യയും എയര്‍ഇന്ത്യ എക്‌സ്പ്രസും അറിയിച്ചു. മറ്റ് തീയ്യതികളിലേക്കോ മറ്റ് വിമാനങ്ങളിലോ യാത്ര പുനഃക്രമീകരിക്കുന്നതിനും അധിക ചാര്‍ജ് ഈടാക്കുകയില്ല.
എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ റദ്ദാക്കാനോ പുനഃക്രമീകരിക്കാനോ വേണ്ടി കമ്പനിയുടെ സിറ്റി ഓഫീസകളെയോ അല്ലെങ്കില്‍ കോള്‍ സെന്ററുമായോ ബന്ധപ്പെടണം. ഓണ്‍ലൈനിലൂടെ റദ്ദാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ചാര്‍ജ് ഈടാക്കും. ഇന്റിഗോ യാത്രക്കാര്‍ക്ക് കമ്പനിയുടെ വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ പുനഃക്രമികരിക്കൂകയോ റദ്ദാക്കുകയോ ചെയ്യാം.
കൊച്ചിയില്‍നിന്ന് ദുബായിലേക്കും ദോഹയിലേക്കും ഇന്ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.