Currency

നിയമം ലംഘിച്ച് പടക്കം പൊട്ടിച്ചാല്‍ 10,000 ദിര്‍ഹം പിഴ

സ്വന്തം ലേഖകന്‍Sunday, August 11, 2019 1:34 pm

അബുദാബി: പെരുന്നാള്‍ ആഘോഷത്തിന് അനധികൃതമായി പടക്കം പൊട്ടിക്കരുതെന്ന് അബുദാബി പൊലീസ്. നിയമം ലംഘിച്ച് പടക്കം പൊട്ടിച്ചാല്‍ 10,000 ദിര്‍ഹം വരെ പിഴ ചുമത്തും. അനധികൃതമായി പടക്കം വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഗ്രോസറികളിലും മറ്റും മിന്നല്‍ പരിശോധന നടത്തും. നിസ്സാര അശ്രദ്ധ അഗ്‌നിബാധ പോലുള്ള വലിയ അപകടങ്ങളിലേക്ക് നയിക്കാന്‍ ഇടയുള്ളതിനാലാണ് മുന്നറിയിപ്പ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x