
റിയാദ്: സ്വാതന്ത്ര്യദിനം പ്രമാണിച്ച് സൗദി അറേബ്യയിലുള്ള ഇന്ത്യക്കാര്‍ക്ക് ഓഫറുമായി എസ്.ടി.സി പേ. ഇന്ന് (ആഗസ്ത് 15) ഇന്ത്യയിലേക്ക് പണമയക്കുമ്പോള്‍ യാതൊരു വിധ ചാര്‍ജുകളും ഈടാക്കില്ലെന്ന് എസ്.ടി.സി പേ അറിയിച്ചു. സൗദി സമയം രാത്രി 12.00 മണി വരെയായിരിക്കും ഓഫര്‍.
ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ അടക്കമുള്ള ഡിജിറ്റല്‍ ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഒഫീഷ്യല്‍ വെബ്സൈറ്റില്‍ നിന്നും എസ്.ടി.സി പേ ഡൗണ്‍ലോഡ് ചെയ്യാം. റഫറല്‍ പ്രോഗ്രാം വഴി മറ്റുള്ളവരെ ആപ്പ് വരിക്കാരാക്കുന്നതിലൂടെ പത്ത് റിയാല്‍ സ്വന്തമാക്കാനും അവസരമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.