
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ വിദേശികളെ നിയമിക്കുന്നതിന് സിവില്‍ സര്‍വീസ് കമ്മീഷന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. മന്ത്രാലയത്തിലേക്കു ആവശ്യമായ ജീവനക്കാരെ സ്വദേശികളില്‍ നിന്ന് കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് നിയമന വിലക്ക് എടുത്തു മാറ്റിയത്.
42 ഡോക്ടര്‍മാര്‍, അഞ്ച് ഫാര്‍മസിസ്റ്റുകള്‍, 13 ടെക്നീഷ്യന്മാര്, 133 നഴ്സുമാര്‍ എന്നിങ്ങനെ ആകെ 193 തസ്തികകളാണ് ആരോഗ്യമന്ത്രാലയത്തില്‍ ഒഴിവുള്ളത്. ഇതിലേക്ക് വിദേശികളെ നിയമിക്കാനാണു സിവില്‍ സര്‍വീസ് കമീഷണ് ആരോഗ്യമന്ത്രലയത്തിനു അനുമതി നല്‍കിയത്. സ്വദേശികളില്‍ നിന്ന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് കമ്മീഷന് വിദേശി നിയമനത്തിന് അനുമതി നല്‍കിയത്.
ഘട്ടംഘട്ടമായി സ്വദേശികളെ പരിശീലിപ്പിച്ച് വളര്‍ത്തിയെടുക്കണമെന്നു കമ്മീഷന് നിര്‍ദേശിച്ചിട്ടുമുണ്ട്. സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ടാണ് നേരത്തെ സിവില്‍ സര്‍വീസ് കമ്മീഷന് നേരത്തെ വിദേശി നിയമനത്തിനു വിലക്കേര്‍പ്പെടുത്തിയത്. എല്ലാമന്ത്രാലയങ്ങള്ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിരോധനം ബാധമാക്കിയിരുന്നു. വിദ്യാഭ്യാസ മന്ത്രാലയവും, ആരോഗ്യ മന്ത്രാലയവും സ്വദേശിവത്കരണത്തില്‍ ഇളവ് ആവശ്യപ്പെട്ട് കമ്മീഷനെ സമീപിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.