
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ ഈ വര്‍ഷവും ഫീസ് വര്‍ധന അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലെ പ്രൈവറ്റ് എജുക്കേഷന്‍ ഡിപ്പാര്‍ട്ടമെന്റ് അംഗീകരിച്ച നിരക്കില്‍ മാത്രമേ ട്യൂഷന്‍ ഫീസ് ഈടാക്കാവൂ എന്നും സ്വകാര്യ സ്‌കൂളുകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.
വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ മുഹ്സിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രാലയം അംഗീകരിച്ച ഫീസിനു പുറമേ ഏതെങ്കിലും പേരില്‍ സ്‌കൂള്‍ അധികൃതര്‍ പണം സ്വീകരിക്കാന്‍ പാടില്ലെന്നും അറിയിച്ചു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങളുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സഹായത്തിനായി ചാരിറ്റി എന്ന നിലയില്‍ നല്‍കുന്ന തുക സ്വീകരിക്കുന്നതില്‍ തെറ്റില്ല.
ഇതോടൊപ്പം സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകരുടെ യോഗ്യത ഉറപ്പുവരുത്തണമെന്നും മന്ത്രാലയം അംഗീകരിച്ച യോഗ്യതയുള്ളവരെ മാത്രമേ അധ്യാപനത്തിനായി നിശ്ചയിക്കാവൂ എന്നും നിര്‍ദേശമുണ്ട്. അഡ്മിഷന്‍ എടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍ നല്‍കണം. ഫീസ് വര്‍ധന സംബന്ധിച്ചുള്ള പരാതികള്‍ മന്ത്രാലയത്തിന് ലഭിച്ചാല്‍ സ്‌കൂളിന്റെ അനുമതി തന്നെ റദ്ദാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുതിയ അധ്യയന വര്‍ഷം ചില സ്‌കൂളുകള്‍ ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.