
റിയാദ്: നിയമ ലംഘകരില്ലാത്ത രാജ്യം കാമ്പയിന്റെ ഭാഗമായി സൗദിയില്‍ പിടിയിലായി നാടു കടത്തപ്പെട്ടവര്‍ പത്ത് ലക്ഷത്തോളമായി. ഒന്നര വര്‍ഷം മുമ്പ് അനുവദിച്ച പൊതുമാപ്പിന് ശേഷം ആരംഭിച്ച കാമ്പയിന് കാലയളവില്‍ ഇതുവരെ ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാഷ്ട്രങ്ങളില്‍ നിന്നായി അറസ്റ്റിലായത് മുപ്പത്തിയേഴ് ലക്ഷം പേര്.
2017 അവസാനത്തില്‍ അനുവദിച്ച പൊതുമാപ്പിന് ശേഷവും അനതികൃതമായി രാജ്യത്ത് തങ്ങിയവരാണ് പിടിയിലായത്. പൊതുമാപ്പ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് നിയമ ലംഘകരില്ലാത്ത രാജ്യം എന്ന തലക്കെട്ടില്‍ കാമ്പയിന് ആരംഭിച്ചത്. സൗദി പാസ്പോര്‍ട്ട് വിഭാഗവും, തൊഴില്‍ സാമൂഹിക ക്ഷേമ വകുപ്പും മറ്റ് 19 സര്‍ക്കാര്‍ വകുപ്പുകളും സഹകരിച്ചാണ് രാജ്യത്ത് പരിശോധന നടത്തി വരുന്നത്. കാമ്പയിന്റെ ഭാഗമായി മുപ്പത്തിയേഴ് ലക്ഷം പേര് അറസ്റ്റിലായപ്പോള്‍ ഇതില്‍ 9,18,203 പേരെ ഇതിനോടകം നാട് കടത്തിയതായി ഔദ്യോഗികമായി പുറത്തു വിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു.
പിടിയിലായവരില്‍ 318000 പേര് താമസ രേഖയില്ലാത്തവരാണ്. തൊഴില്‍ നിയമലംഘകരായ 5,72,573 പേരും. അതിര്‍ത്തി നിയമ ലംഘനം നടത്തിയ 43527 പേരും ഇതില്‍ ഉള്‍പ്പെടും. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച് പിടിയിലായവരില്‍ 2718 പേരും പിടിയിലായി. നിയമ ലംഘകര്‍ക്ക് താമസവും യാത്രാ സൗകര്യങ്ങളും നല്കി പിടിക്കപ്പെട്ടവരും അറസ്റ്റിലായവരില്‍ നിരവധിയുണ്ട്. നിലവില്‍ 15556 പേരാണ് അറസ്റ്റിലായി രാജ്യത്തെ ജയിലുകളില്‍ കഴിയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.