Currency

മലയാളികള്‍ക്ക് ആശ്വാസം; സൗദി എയര്‍ലൈന്‍സ് വിമാന ടിക്കറ്റ് നിരക്കിളവ് പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Monday, August 26, 2019 4:53 pm

ജിദ്ദ: ജിദ്ദയില്‍ നിന്നും കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സ് വിമാന ടിക്കറ്റ് നിരക്കിളവ് പ്രഖ്യാപിച്ചു. 40 ശതമാനത്തോളമാണ് ഇളവുകള്‍. എക്കണോമി ക്ലാസില്‍ കോഴിക്കോട്ടേക്കും തിരിച്ചുമുള്ള യാത്രക്ക് 1572 റിയാലും, കൊച്ചിയിലേക്കും തിരിച്ചുമുള്ള യാത്രക്ക് 1551 റിയാലുമാണ് നിരക്കുകള്‍. ബിസിനസ് ക്ലാസില്‍ കോഴിക്കോട്ടേക്കുള്ള റിട്ടേണ്‍ ടിക്കറ്റ് നിരക്ക് 2774 റിയാലും കൊച്ചി റിട്ടേണ്‍ ടിക്കറ്റു നിരക്ക് 2753 റിയാലുമാണ്. ഈ മാസം 31ന് മുമ്പായി ടിക്കറ്റെടുക്കുന്നവര്‍ക്കാണ് ഇളവുകള്‍. സെപ്തംബര്‍ 15നും ഡിസംബര്‍ 15നും ഇടക്ക് യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും നിരക്കിളവ് ലഭ്യമാവുക.

കഴിഞ്ഞ ഏതാനും മാസങ്ങളായി ജിദ്ദ ഉള്‍പ്പെടെ ഗള്‍ഫിലെ എല്ലാ സെക്ടറുകളില്‍ നിന്നുമുള്ള വിമാന ടിക്കറ്റ് നിരക്ക് ക്രമാതീതമായി വര്‍ധിച്ചിരുന്നു. ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് ആയിരക്കണക്കിന് പ്രവാസികളെ പ്രയാസത്തിലാക്കിയിരുന്നു. ഇതിനിടക്കാണ് സൗദി എയര്‍ലൈന്‍സിന്റെ നിരക്കിളവ് പ്രഖ്യാപനം. മൂന്ന് മാസത്തേക്കുള്ള നിരക്കിളവാണെങ്കില്‍ പോലും അവസരം മുതലെടുത്തു ടിക്കറ്റെടുക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x