
ജിദ്ദ: അക്കൗണ്ടിങ് ജോലികളിലേര്‍പ്പെടുന്നവര്‍ക്ക് രജിസ്ട്രേഷനായുള്ള പ്രത്യേക പ്രോഗ്രാം തൊഴില്‍ സാമൂഹിക വികസന മന്ത്രി എന്‍ജി. അഹ്മദ് ബിന്‍ സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. തൊഴില്‍ മന്ത്രാലയവും സര്‍ട്ടിഫൈഡ് അക്കൗണ്ട്സ് സൗദി ഓര്‍ഗനൈസേഷനും അംഗീകരിച്ചതാണിത്. രാജ്യത്ത് അക്കൗണ്ടിങ് മേഖലയിലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജോലിക്കാരും https://eservice.socpa.org.sa എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുകയും ചാര്‍ട്ടേഡ് അക്കൗണ്ട്സ് അസോസിയേഷന് അംഗത്വം നിര്‍ബന്ധമായും നേടുകയും വേണം. അക്കൗണ്ടിങ് പ്രഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അസോസിയേഷന് അംഗത്വം വേണമെന്നത് മുഹര്‍റം മുതലാണ് നിര്‍ബന്ധമാക്കുന്നത്. ഇതിന്റെ മുന്നോടിയായാണ് രജിസ്ട്രേഷന് ആരംഭിച്ചത്.
പുതിയ ഇഖാമക്കും നിലവിലെ ഇഖാമ പുതുക്കുന്നതിനും പ്രഫഷന് മാറ്റത്തിനും അത് ഉപാധിയായി നിശ്ചയിച്ചിട്ടുണ്ട്. അക്കൗണ്ടിങ് ജോലികളിലുള്ള വിദേശികളെല്ലാം യോഗ്യരാണെന്ന് ഉറപ്പുവരുത്തുന്നതിനും എല്ലാ അക്കൗണ്ടിങ് ജോലികളും വിശകലനം ചെയ്യുന്നതിനും അവ നിരീക്ഷിക്കുന്നതിനും സ്വദേശിവത്കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമാണിത്. രജിസ്ട്രേഷന് സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അതോറിറ്റി വ്യാജമല്ലെന്ന് ഉറപ്പുവരുത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.