
ജിദ്ദ: സാധാരണ രീതിയില്‍ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ട ആര്‍ക്കും അവര്‍ക്കെതിരെ മറ്റു പ്രശ്നങ്ങളില്ലെങ്കില്‍ പുതിയ വീസയില്‍ മടങ്ങി വരാന്‍ നിയമ തടസ്സങ്ങളൊന്നുമില്ലെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) വ്യക്തമാക്കി. ഫൈനല്‍ എക്സിറ്റില്‍ നാട്ടില്‍ പോകുന്ന വിദേശിക്ക് മൂന്നു വര്‍ഷത്തേയ്ക്ക് രാജ്യത്ത് പ്രവേശിക്കാനാവില്ലെന്ന പ്രചാരണം തെറ്റാണെന്ന് ജവാസാത്ത് വ്യക്തമാക്കി.
അതേസമയം രാജ്യത്ത് തങ്ങുന്ന വിദേശി താമസ രേഖ അവധി കഴിഞ്ഞ് മൂന്ന് ദിവസത്തിനകം പുതുക്കിയില്ലെങ്കില്‍ പിഴ ഈടാക്കും. ആദ്യഘട്ടത്തില്‍ ഇത് 500 റിയാലും രണ്ടാം തവണ ആവര്‍ത്തിച്ചാല്‍ 1000 റിയാലുമാണ് പിഴ. മൂന്നാം തവണയും താമസ രേഖ പുതുക്കാന്‍ വൈകിക്കുന്ന പക്ഷം നാടുകടത്തല്‍ ശിക്ഷ നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഫാമിലി വീസയിലുള്ളവര്‍ അവരുടെ കുടുംബം നാട്ടിലാണെങ്കിലും ഈ സംവിധാനത്തില്‍ താമസ രേഖ പുതുക്കാന്‍ കുടുംബനാഥന് സൗദിയില്‍ ഉണ്ടായാല്‍ മതിയെന്ന് ജവാസാത്ത് വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.